By Sunil Mattakkara

പത്തുമാസം വയറ്റിൽ ചുമക്കുന്നോരു സ്ത്രീ ,
തൻ ജീവിത സാഫല്യത്തിനായി
കനവുകൾ നെയ്തുകൂട്ടി കാത്തിരുന്നു
വരാനിരിക്കുന്നോരഥിതിയെ യോർത്തു
ആദ്യമാസത്തിന്നാലസ്യത്തിലും
ശർദി യുടെ, ഓക്കാനത്തിന്റെ വൈഷമ്യത്തിലും
ആഹാര വിരക്തിയിലും അവൾ ആനന്ദം കൊണ്ടു
വരാനിരിക്കുന്നോരഥിതിയെ യോർത്തു,
അതിഥിയെ ഓർത്തു ,
അത് ആണായാലും പെണ്ണായാലും
ഇരുകൈ നീട്ടി വാരിപ്പുണരുവാൻ ,
ആദ്യ ചുംബനം നൽകുവാൻ
അവൾ കാത്തിരിപ്പൂ ,കാത്തിരിപ്പൂ
കുഞ്ഞിളം ചുണ്ടിലാദ്യമായമ്മിഞ്ഞ
പാലിറ്റിക്കുവാൻ തുടിച്ചൊരാ മാതൃ ഹൃദയം
കുഞ്ഞുടുപ്പുകൾ നെയ്തു കൂട്ടി ഒപ്പം
സ്വപ്നങ്ങളും മാതൃ സങ്കൽപ്പങ്ങളും
ഉള്ളിൽ നിറച്ചു ,എങ്ങിനെ വളർത്തേണം
എങ്ങിനെ നടത്തേണം എന്നുള്ള സന്ദേഹം
ഉള്ളിൽ നിറച്ചാ മാതൃഹൃദയം
വേപഥു പൂണ്ടു ,കണ്ണിൽ കണ്ടോരു
കളി കോപ്പുകൾ വാങ്ങിവെച്ചൂ
ഉണ്ണിയെ കിടത്തുവാനായി തൊട്ടിലും
കൂട്ടവുംകൂട്ടിവെച്ചു മാസവും ദിനങ്ങളും
കൂട്ടിക്കിഴിച്ചമ്മയാകുവാൻ കാത്തിരുന്നു
നല്ലൊരുനാളിൽ നല്ലോരു നേരം
നല്ലതായി പിറക്കേണ മുണ്ണിയെന്നാഗ്രഹിച്ചു
പിച്ചവെക്കലും ,മോണകാട്ടി ചിരിയും
കിളിക്കൊഞ്ചലും ,കുഞ്ഞരിപ്പല്ലുകൾ
ആദ്യമായ് മുളപൊട്ടി വരുന്നതും
ആദ്യമായമ്മിഞ്ഞപ്പാലിളംചുണ്ടിൽ
ഇറ്റുന്നതു മവളെയാനന്ദ ചിത്തയാക്കി
വ്യാക്കൂണിൽ പുളിമാങ്ങയും തിന്നു
ഗർഭാലസ്യങ്ങൾ തെല്ലുമലട്ടാതെ
കുഞ്ഞിന്റെയോർമ്മകളവളെ
മുന്നോട്ടു നയിച്ചു ,പൊന്നുണ്ണിയെ മടിയിൽ കിടത്തി
താരാട്ടുപാടിയുറക്കാനവൾ കാത്തിരുന്നു
ആ സുദിനത്തിന്നായി ,ആശുപത്രി കിടക്കയിൽ
പേറ്റുനോവിൻ നീറ്റലിലുമവൾ ആറ്റുനോറ്റിരുന്നോരു
കൺമണിയുടെ ആദ്യ കരച്ചിലിനായി കാതു കൂർപ്പിച്ചു
പൊക്കിൾ കൊടി മുറിച്ചു മറുപിള്ള ബാക്കിയാക്കി
വയറ്റാട്ടി കുഞ്ഞിനെയമ്മയെ കാണിച്ചു
അമ്മതൻ മാറിൽ ചേർത്തുകിടത്തി
ആദ്യമായി മിഴി തുറന്നമ്മയെ നോക്കി
അമ്മതൻ വാത്സല്യത്തിൻ അമൃത് പൊഴിഞ്ഞു
അമ്മിഞ്ഞപ്പാൽ നുകർന്നൊരഥിതി
തെല്ലുറക്കെ കരഞ്ഞാലമ്മ തൻ ഹൃദയം താളം തെറ്റും
തളർന്ന കയ്യിനാൽ കെട്ടിപ്പിടിച്ചാ കുഞ്ഞിനെയവൾ
മാറോടടുക്കി ,
തന്റെ വേദനകൾ മറന്നു യാതനകൾ മറന്നു ജീവിത സാഫല്യത്തിന്നാനന്ദം നുകർന്നമ്മയും
കുഞ്ഞും സുഖമായുറക്കമായി .
This poem beautifully captures the deep emotions, hopes, and silent sacrifices of a mother awaiting her child. It is a heartfelt tribute to the unconditional love of motherhood.
ഒരു സ്ത്രീ അമ്മയാകാനുള്ള തയ്യാറെടുപ്പു നടത്തുമ്പോൾ അവളുടെ മനസ്സിലെ വികാരവിചാരങ്ങൾ അതേപടി തൻ്റെ കവിതയിലൂടെ ആവിഷ്കരിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു .ഇനിയും ഇതു പോലെയുള്ള നല്ല രചനകൾ സുനിലിൻ്റെ തൂലികയിൽ പിറക്കട്ടെ എന്നാശംസിക്കുന്നു
അമ്മയാവാൻ പോവുന്ന സ്ത്രീയുടെ മാനസിക വിചാരങ്ങൾ വളരെ ചുരുങ്ങിയ വരികളിൽ മനോഹരമായി വർണ്ണിക്കാൻ കവി സുനിൽ മറ്റകരക്ക് സാധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ ല കവിതകളും വായിച്ചിട്ടുണ്ട്. എല്ലാം വ്യത്യസ്ഥങ്ങളായവ. ഇനിയും ഇതുപോലുള്ള കവിതകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറക്കട്ടെ. 🙏🏻🙏🏻
The poem " Mathrubhavam" written by Sunil Mattakkara is a subtle yet beautiful
poem that captures the diverse perspectives of motherhood through all the challenges and overwhelming emotions of nurturing a new life. The simple style and narrative encapsulates the essence of motherhood and resonates with every reader of this poem.
To quote William Ross Wallace “THE HAND THAT ROCKS THE CRADLE IS THE HAND THAT RULES THE WORLD”- Mathrubhavam is truly a beautiful tribute to motherhood.
Ammayudae kathirippu varnnikunna padhyam. Nallathayirikunnu….. Mathrusneham❤️
ഒരമ്മയുടെ കാത്തിരിപ്പു കരുതലുഓ
തന്റെ വരാനിരിക്കുന്ന അഥിതി യോടുള്ള സ്നേഹവും കവി അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, ഇനിയും ഇതുപോലുള്ള മനോഹരമായ കവിതകൾ കവിഭാവനയിൽ ഉണ്ടാകട്ടെ 🙏🏻
നല്ല കവിത ,അർത്ഥ വാത്തായ,അവതരണം….
കുടുംബജീവിതം……
സമർപ്പണം, സഹനം തുടങ്ങിയവയുടെ പരിശീലനക്കളരിയാണ്. തപസ്സിന്റെയും ത്യാഗത്തിന്റെയും ഏറ്റവും ഉദാത്തമായ രൂപമാണത്….
This poem on motherhood is truly a masterpiece — it captures the depth, sacrifice, and unconditional love of a mother with such grace and emotion. Every word felt like a tender embrace, and the imagery was so vivid, it brought tears to my eyes. You’ve beautifully honored the heart of every mother.
ഇത്ര മനോഹരമായി മനസിന്റെ അനുഭവങ്ങൾ പകർന്ന് നൽകിയ ഈ കവിത മികവിന് ഒരുദാഹരണമാണ്. ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ! എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ
മനുഷ്യവാസമുള്ള ഭൂമിയുടെ ഏത് ഭാഗത്തും, ദേശമോ ഭാഷയോ വർണ്ണമോ വംശമോ വ്യത്യാസമില്ലാതെ മാതൃത്വം ബഹുമാനിക്കപ്പെടുന്നു .ഏതൊരു മാതാവും കടന്നുപോകുന്ന ഗർഭാവസ്ഥയും അതിൻറെ സങ്കീർണതകളെയും സന്ദേഹങ്ങളെയും സന്തോഷങ്ങളെയും കവി ചുരുങ്ങിയ വാക്കുകളിൽ ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നു.
Matrubhavam tenderly captures the sacred transformation of a woman into a mother. Each line reflects the emotional depth, anticipation, and quiet strength of this journey. A soulful kavita that honors motherhood in its purest form.
അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ ആകാംക്ഷയുംസന്തോഷവും സങ്കടവും എല്ലാം പ്രതിഫലിപ്പിക്കുന്ന കവിത. പ്രകൃതിയിലെ ഏറ്റവും സുന്ദരവും മഹത്വവുമായ നിമിഷങ്ങളെ കവി ഭാവനയുടെ വരികളായി അടർത്തിയെടുത്ത പ്രിയ കവി സുനിൽ മറ്റക്കരക്ക് അഭിനന്ദനങ്ങൾ
അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ ആകാംക്ഷയുംസന്തോഷവും സങ്കടവും എല്ലാം പ്രതിഫലിപ്പിക്കുന്ന കവിത. പ്രകൃതിയിലെ ഏറ്റവും സുന്ദരവും മഹത്വവുമായ നിമിഷങ്ങളെ കവി ഭാവനയുടെ വരികളായി അടർത്തിയെടുത്ത പ്രിയ കവി സുനിൽ മറ്റക്കരക്ക് അഭിനന്ദനങ്ങൾ
നല്ല കവിത. ഒരു സ്ത്രീയുടെ അമ്മയാകുമ്പോഴുള്ള മാനസികാവസ്ഥയും വേദനയും, അതിനു ശേഷം ഉണ്ടാകുന്ന സന്തോഷവും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കവിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല കവിതകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറക്കട്ടെ.
It’s a wonderful poem.. I like it 👌 🙏🌹♥️♥️❤️
അമ്മയുടെ കാത്തിരിപ്പും,കരുതലും, വാത്സല്യവും, മനോഹരമായി വർണിച്ചിരിക്കുന്നു.
അമ്മയാകാൻ പോകുന്ന ഒരു സ്ത്രീയുടെ വികാര വിചാരങ്ങളും നിർവൃതിയും വളരെ ചുരുങ്ങിയ, എന്നാൽ അർത്ഥ സമ്പുഷ്ടമായ, വരികളിൽകുറിച്ചിരിക്കുന്നു. മാതൃ ഭാവം എന്ന തലക്കെട്ട് അന്വർത്ഥമാക്കുന്ന വളരെ മനോഹരമായ കവിത.. 🙏