ആലിപ്പഴം – Delhi Poetry Slam

ആലിപ്പഴം

By Sreekala P

ഇരുണ്ട വാനം മിഴിയുന്നു
ഭൂമിയുടെ നെഞ്ചിൽ നെടുവീർപ്പ്
അഴലായി ഹ്യദയങ്ങളുരുകുന്നു.
വിശന്ന കിങ്ങിണിക്കുട്ടി കരയുന്നു.
കീറിയ ശീലക്കുടയുമേന്തി അമ്മ
പരതുന്നു, മഴവെള്ളമാകെ.
കൊഴിഞ്ഞു വീണൊരാലിപ്പഴം
അവൾക്കു നീട്ടി,അമ്മ ചിരിച്ചു.

ആർത്തിയോടവൾ നുണയുന്നു
കാലം നീർത്തിയൊരിടവേളയിൽ
വയറൊഴിയുന്നു, മഴ കനക്കുന്നു.
അമ്മതൻ മിഴിയിണയിൽ നീരരുവി
മുറ്റത്തുകളിയോടംകാറ്റിലുലയുന്നു.

ഋതുഭേദങ്ങൾക്ക് വേനൽ സാക്ഷി.
ചക്കപ്പുഴുക്കല്ലിന്നൂണിന്ന്,കിങ്ങിണി
തിരയുന്നിതമ്മയെപൈദാഹമോടെ
അന്ത്യ നിദ്രയിലാണ്ടുപോയമ്മ
വിശപ്പിനാൽക്രുദ്ധയാമവളറിയുന്നു
കാലങ്ങൾക്കിപ്പുറത്താ ആലിപ്പഴവും
ഹ്യത്തിലാനോവിൻ്റെ മാധുര്യവും..


2 comments

  • I didn’t get certificate for participation

    Sreekala P , Ernakulam,Kerala
  • I was going through few of the poems, then I realised those poems ( not the first three poems) have no strong theme. This is what I want to say. And my poem has a strong content.

    Sreekala P , Ernakulam,Kerala

Leave a comment