തിങ്കൾ – Delhi Poetry Slam

തിങ്കൾ

By Seena Bijoy

ഇന്നലെയോളം വന്നെത്തിനോക്കിയ 
അമ്പിളി എന്നാരാമത്തിൻ നിലാ -
ക്കായലിൽ ഇന്നയന്നസ്തമിച്ചു .
ചില്ലുജാലക പ്പാളിമേൽ കൂടേറിയ 
നിലാത്തുണ്ടെൻ കിനാക്കൾക്കൊപ്പം മയങ്ങി .
നിഴൽച്ചമയങ്ങൾ തളിക്കും നിലാ മുറ്റമോ 
മണ്ണിലേതോ ആമ്പൽപ്പൊയ്കയോ നിൻ സ്വപ്നാടനങ്ങളിൽ ?
അനശ്വരമാം താരാപഥത്തിങ്കൽ തേഞ്ഞും തികഞ്ഞും തമസ്സിന് മികവായ് .....
കുളുർതിങ്കളായ് ...പരിണേയയായ്…
പരിത്യക്തയായ് ....പരിക്ഷീണയായ് ...
ഉർവ്വരമാം രാവുകൾക്ക് കറുത്തു മദിക്കാനായ് !
താനേ തേഞ്ഞു തളർന്നൊടുങ്ങിടും 
തിങ്കളിൻ മടക്കം .


Leave a comment