By Sanil Kumar
തളിരിടും നീയെന്റെ ആത്മാവിൻ നെറുകയിൽ
പടരുമോ ഹൃദയത്തിൻ മോഹമായി
നിറയുമോ നീയൊരു മൗനമായി മിഴികളിൽ
അലിയുമോ മനതാരിൽ അനുരാഗമായി
ഇലകൊഴിയാത്തോരു ശിശിരമായി നീ എന്റെ
തളിർമേനി ആകെ പടർന്നുവെങ്കിൽ
പുലരിതൻ തണുവിലായ് നീ ആകെ വിടരുമ്പോൾ
കുളിർമഞ്ഞു കോരിയ പൂവാകയായി
(തളിരിടും)
മഴ മാഞ്ഞു പോകവേ തളിരിട്ടുവോ വല്ലി
മഴവില്ല് പോലെ വിടർന്ന തെന്നിൽ
ഇടനെഞ്ചിൻ ഉള്ളിലായി നീ മാത്രം ആകുമ്പോൾ
അഴകിന്റെ മന്ദാരം ഞാനാകുമോ
( തളിരിടും)