By Rahul Radhakrishnan
റെയ്നോൾഡ്സ് (Reynolds)
മെലിഞ്ഞവൻ ഇവൻ
നീണ്ടു നിവർന്നു നിൽക്കും
നല്ല നീല അക്ഷരങ്ങൾ
പകർത്തും, കീശയിൽ ഒതുങ്ങി ഇരിക്കും
ഇവൻ്റെ മഷിയിൽ
പിറവി കൊണ്ടു എൻ്റെ
ആദ്യ കാവ്യവും, ഇതിഹാസവും
പ്രണയ ലേഖനവും
പിന്നെ കാലം മാറി
ഇവനെ കാണാതായി
പോയ വഴികളിൽ
ഒന്നും ഇവൻ ഇല്ലാതെയായി
അങ്ങനെ വർഷങ്ങൾ
കഴിഞ്ഞു പോകവേ
ഒരു നാൾ കണ്ടു ഇവനെ
പഴയ ശരീര ഭാഷയിൽ
തെളിമയാർന്ന നീല നിറം
പുതുമയാർന്ന ചിരിയും
പിന്നെയൊന്നും ഓർത്തില്ല
ഒരു വില നൽകി ഞാൻ ഇങ്ങു കൂട്ടി,
എൻ്റെ കീശയിൽ
ഇപ്പൊ ആദി എഴുത്തിൻ്റെ
ഓർമകൾ പേറി അവൻ ഇരിപ്പു!
രാഹുൽ രാധാകൃഷ്ണൻ ✍️