ഭീരുക്കളല്ല ഞങ്ങൾ – Delhi Poetry Slam

ഭീരുക്കളല്ല ഞങ്ങൾ

By Lissy Jacob

അങ്ങനെ ഞാനും മരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
എനിക്ക് ഒട്ടും ഇഷ്ടമല്ല മരിക്കാൻ. പക്ഷേ ഒരു വഴിയും മുന്നിലില്ല. ഈ ലോകത്തിലെ സന്തോഷം ഒന്നും ശരിയായി ആസ്വദിക്കാൻ പറ്റിയില്ല. യാത്രകൾ എന്നും എന്റെ സന്തോഷമായിരുന്നു. മരണം ഒന്നിനും ഒരു പരിഹാരമല്ല. ചില സമയം നമ്മൾ ആഗ്രഹിച്ചു  പോകും. നാണക്കേടും,അപമാനവും  കുറ്റപ്പെടുത്തലും.
ഭീരുവായിട്ടല്ല......പക്ഷേ വയ്യ.....
ആത്മഹത്യ ചെയ്തവരുടെ ശരീരത്തിനരികിൽ പോയി  അൽപനേരം നിന്ന് നോക്കണം.
ഇമകൾ അടയാത്ത കണ്ണിലേക്ക്  സൂക്ഷിച്ചു നോക്കിയാൽ
മടങ്ങാൻ മടിച്ച ആത്മാവ് കൺകോണിൽ ഒളിച്ചു നിൽക്കുന്നത് കാണാം...
ഉള്ളിൽ കഴുത്തോളം മുങ്ങിയ തോൽവിയുടെ അനുഭവങ്ങൾ കാണാം...
നിരാശയുടെ ചിറ കടികൾ കിടന്നു പിടയുന്നത് കാണാം...
കുത്തുവാക്കുകളുടെ കുന്തമുനയാലുള്ള മുറിപ്പാടുകൾ കാണം....
ആത്മാഭിമാനത്തിന്റെ പിടച്ചിലുകൾ കാണാം....
ക്ഷമയുടെ നെല്ലിപലകകൾ  ചിതറിയതു കാണാം.....
നാണം കാർന്നു തിന്ന  വാക്കുകൾ  തൊണ്ടകുഴിയിൽ മരവിച്ചുപോയത്  കാണാം..
ആത്മഹത്യ ചെയ്തവർ ഭീരുക്കളല്ല, 
അവർക്ക് ഭീരുക്കളാവാൻ കഴിയില്ല.


Leave a comment