നിർഭാഗ്യവാൻ – Delhi Poetry Slam

നിർഭാഗ്യവാൻ

By Joby Chacko

എനിക്കുണ്ടായ നഷ്ടങ്ങൾ നികത്താൻ അവൾ വന്നു.
ആ നഷ്ടങ്ങളുടെ വേദന ഞാൻ പതുക്കെ മറന്നു.

എന്റെ ജീവിതത്തിൽ നിർഭാഗ്യം മാത്രമാണെന്നു
ചിന്തിച്ച ഞാനിന്ന് ഭാഗ്യവാനാണെന്നറിഞ്ഞു.

നാളുകൾക്കപ്പുറം അവളെന്റെ ജീവിതത്തിൽ നിന്നകന്നു.
എന്റെ ഭാഗ്യം അവൾ മാറ്റാർക്കോ കൊടുത്തു.

എങ്കിലും ഞാൻ അവളെ ഉപേക്ഷിച്ചില്ല.
അവളെയും അവൾക്കുണ്ടാകുന്ന കുഞ്ഞിനേയും
ഞാൻ ചേർത്തുകൊള്ളാമെന്ന് പറഞ്ഞു.

എങ്കിലും അവളുടെ ചിന്തകൾ മറ്റൊന്നാരുന്നു,
ഈ ലോകത്തോട് തന്നെ അവൾ വിടപറഞ്ഞു.

ഭാഗ്യത്തെ തട്ടി മാറ്റി
നിർഭാഗ്യം എന്നിലേക്കു തന്നെ വീണ്ടും!


Leave a comment