അച്ഛൻ – Delhi Poetry Slam

അച്ഛൻ

By Gopikrishnan Gopalakrishnan

ആണ്ടോടാണ്ടു മുറ്റത്തു തിറയാടാൻ വരുന്നവർ
വിതുമ്പും ചിലമ്പോടെ പടിക്കൽതന്നെ നിന്നു
അറിയാതെ ചെണ്ടയിൽ കോൽ വീണൊരവിവേകത്തെ
വിലക്കി കാറ്റും ചുണ്ടത്തു വിരൽ വെചു.

പോയാണ്ടു കോലായയിൽ കൈകളും പിന്നിൽ കെട്ടി
സുസ്മേരവദനനായ് ആട്ടത്തിൽ രസിച്ചവൻ
പകലോൻ പലവട്ടം പുഴയിൽ മുങ്ങിക്കേറി
കിതച്ചു വഴിതാണ്ടി പതിയെ ചെരിഞ്ഞപ്പോൽ
പിറകെ താനും പതറാതെ പതിവെന്നപോൽ
പലരേ തനിച്ചാക്കി മ റ്റെങ്ങോ തിരക്കേറി

വിഷുക്കൈ നീട്ടി ഞാൻ, പടുവേഷം, പതറവെ
പണിയാനുണ്ണികൃഷൻ പതുക്കെ മിഴിയൊപ്പി


Leave a comment