By Anila Mathew
മുളയിലേ നുള്ളില്ല ഞങ്ങൾ!
എൻ്റെ നാട്ടിൽ പെൺ *ഭ്രൂണഹത്യ* നന്നേ കുറവാണ്
മുളയിലേ നുള്ളില്ല ഞങ്ങൾ!
നട്ട് നനച്ചു വളർത്തും
ഒരുക്കി നിർത്തും
കണ്ട് ഇഷ്ടപ്പെടുന്നവന്
വേരോടെ പിഴുതു കൊടുക്കും
പ്രതിഫലം കൂടാതെ!
പുതിയ മണ്ണിൽ അവൾ വേരുപിടിച്ചോ ?
വാടി പൊലിഞ്ഞോ
അറിയില്ല ! അന്വേഷിച്ചില്ല!
പൊഴിയുന്ന സുമങ്ങൾ തൻ
മാറുന്ന ചിത്രങ്ങൾക്ക്
വാടിയ ഒരു നൂറു ദളങ്ങളാൽ
പുഷ്പാഞ്ജലി