Sunil Mattakkara
കാവലാൾ
(ദേശ ഭക്തി ഉയർത്തുന്ന മലയാളം കവിത )
പട നയിച്ചു പട പൊരുതി
തലയുയർത്തി നമ്മുടെ
വീര നായകർ ധീര നായകർ
അഖണ്ഡ ഭാരതം അജയ്യ ഭാരതം
അഖണ്ഡ ഭാരതം, അജയ്യ ഭാരതം
വീരരാം പോരാളികൾ അടർക്കളത്തി
ലുയിരുനല്കി വരും തലമുറക്കായി
കോട്ടകെട്ടി കാത്തു വെച്ചൊരു ഭാരതം
അചഞ്ചല മാമീ പുണ്യഭൂമി ഭാരതം
അഖണ്ഡ ഭാരതം,അജയ്യ ഭാരതം
മഞ്ഞിലും മഴയിലും ചുട്ടുപൊള്ളുംവെയിലിലും
തളരാത്ത പോരാട്ട വീര്യം,പോരാട്ട വീര്യം
കരകടലുകളിലുമാകാശ നീലിമയിലും
നമ്മളെ കാക്കുവാൻ കാവലുണ്ട്,കാവലുണ്ട്
നമ്മളെ കാക്കുവാൻ കാവലുണ്ട്,കാവലുണ്ട്
അതിർത്തിയെ കാത്തു വെക്കും ധീരരാമിവർ
ഹിമഗിരിനിരകളിൽ പോരടിക്കും രിപുക്കളെ
അരാതിഭംഗം വരുത്തി അമിത്ര ജിത്തരാം
അഭിമരൻ മാരാം നമ്മുടെ യോദ്ധാക്കൾ
അതിർത്തിയെ കാത്തുവെക്കും ധീരരാമിവർ
ജാഗരൂകരാം ധീരരാം ജവാന്മാർ, ജവാന്മാർ
ശത്രുവെ തടുത്തു നിർത്തും പോരാളികൾ
തെക്കു കന്യാകുമാരി മുതൽ വടക്കു കാശ്മീരം
വരെ ഭദ്രം സുഭദ്രമീ ധീരർ തൻ കൈകളിൽ
ഇവരാണ് നമ്മുടെ രക്ഷകർ ,രക്ഷകർ,രക്ഷകർ
നാലുചുറ്റുമായുധം പേറി,നമുക്ക് കാവലായ്
ഉണ്ണാതെ ഉറങ്ങാതിരിക്കും പോരാളികൾ
അടർക്കളത്തിൽ അജയ്യരാം സേനാനികൾ
ഭാരതാംബ തൻ അഭിമാനം ,അഭിമാനം
അഖണ്ഡ ഭാരതം,അജയ്യ ഭാരതം,അജയ്യ ഭാരതം
പോരിലും വീറിലും മുമ്പനാമിവർ
അഖണ്ഡ ഭാണ്ഡത്തിലിവരജയ്യർ
ദേശീയ പതാകയ്ക്ക് പിന്നിലായാണിനിരക്കും
ഭാരതാംബ തൻ വീരരാം സൈനികർ ,
അഖണ്ഡ ഭാണ്ഡത്തിലിവർ അജയ്യർ,അജയ്യർ
അഭിവാദനങ്ങൾ , വീരമൃത്യുവെ പൂകിയ
ധീര രക്തസാക്ഷികൾക്കഭിവാദനങ്ങൾ
ഞങ്ങളെ കാക്കുവാൻ ജീവൻ ത്യജിച്ചവർ
ഞങ്ങൾക്കഭിമാനമാണ് അഹങ്കാരമാണ് നിങ്ങൾ
അഖണ്ഡ ഭാരതം,അഖണ്ഡ ഭാരതം,അഖണ്ഡ ഭാരതം
അമർജവാൻ ജ്യോതിയിലെയണയാത്ത യഗ്നിനാളം
പോലെ ജ്വലിച്ചുയർന്നകാശ മണ്ഡലത്തോളം നിങ്ങൾ
അമരരരാണ് നിങ്ങൾ,അമരാരാണ് ധീരരെ
മരണമില്ലാത്തോർമ്മയായി ഞങ്ങളിൽ നിങ്ങളുണ്ട്
അമരരരാണ് നിങ്ങൾ,അമരാരാണ് ധീരരെ .
അടർക്കളത്തിലംഗ ഭംഗം വന്ന വീരരേ,വീരരേ
പോർക്കളത്തിൽ വീരമൃത്യു വരിച്ച സോദരരെ
നിങ്ങളോടൊപ്പം ഞങ്ങളുണ്ട് ഞങ്ങളുണ്ട്
നിങ്ങൾ ഞങ്ങളാണ് ഞങ്ങളാണ് നിങ്ങൾ
അഖണ്ഡ ഭാരതം,അജയ്യ ഭാരതം,അഖണ്ഡ ഭാരതം.
ഇന്ത്യയുടെ മണ്ണിന്‍റെ ഗന്ധവും സ്വാതന്ത്ര്യ സേനാനികൾന്റെ ശബ്ദവും ഈ വരികളിൽ നമ്മൾ കേൾക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനം!
ഒരു കവിത ദേശസ്നേഹത്തെ ഇങ്ങനെ ആഴത്തിൽ പ്രകടിപ്പിക്കാമെന്നതിന്റെ തെളിവാണ് ഇത്. വാക്കുകൾക്ക് അതീതമായ ഭാവങ്ങൾ!
ദേശഭക്തിയുടെ ജ്വാല വാക്കുകളിലൂടെ പടർന്നുപിടിക്കുന്ന ഈ രചന, ഓരോ ഇന്ത്യക്കാരനും വായിക്കേണ്ടതാണ്.
ദേശഭക്തിയും വീര സ്മരണയും അഭിമാനത്തെയും ഉജ്ജ്വലമായി ഒന്നിപ്പിക്കുന്ന ഹൃദയസ്പർശിയായ രചന
നമ്മുടെ ധീര ജാവന്മാർക്ക് ആദരവ് അർപ്പിച്ചുകൊണ്ടുള്ള നല്ല കവിത, ദേശ ഭക്തി നിറഞ്ഞു നിൽക്കുന്ന കവിത
രാജ്യത്തിന്റെ അതിരുകൾ കാക്കുന്ന ധീരജവാന്മാർക്ക് അഭിവാദ്യങ്ങൾ നേർന്നു കൊണ്ടുള്ള മനോഹര കവിത. ദേശസ്നേഹം തുടിച്ചു നിൽക്കുന്ന വരികൾ. ദേശഭക്തി ഗാനശേഖരത്തിലേക്ക് ഒരു മുതൽക്കൂട്ട് തന്നെ എന്ന് നിസ്സംശയം പറയാം.. 👌
രാജ്യസ്നേഹമുണർത്തുന്ന കവിത. രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്നവർക്ക് ശക്തി പകരുന്ന രചന. ആശംസകൾ
ഓരോ ഭാരതീയനിലും രാജ്യസ്നേഹം ഉണർത്തുന്ന മികച്ചൊരു ഗാനം. അര്ഥപൂർണ്ണമായ വരികൾ. ഇനിയും ഇതുപോലുള്ള രചനകൾ ഉണ്ടാവട്ടെ
Your feed is always so inspiring – keep up the great work