മനുഷ്യത്വം

By Remitha M.B.

മാനവികത എന്നാൽ എന്ത്? മനുഷ്യൻ ആരു? മനുഷ്യത്വം എന്ത്? എങ്ങനെയാണു മനുഷ്യത്വം ഉണ്ടായത്? ഭൂമിയിൽ നില നിൽക്കുന്ന മനുഷ്യ രാശി ഉണ്ടാക്കിയതാണല്ലേ ഈ മനുഷ്യത്വം. ആചാരങ്ങളും,സദാചാരങ്ങളും കൂടി മനുഷ്യനെ വഴിയാധാരമാക്കി. ജീവിതത്തിൽ മനുഷ്യപ്രേമികൾ എല്ലാരും കൂടി, മനുഷ്യനെ പൂട്ടിയിട്ടു ഈ പേരിൽ. ഞാനും ഒരു മനുഷ്യനാണ്, എന്നിരുന്നാലും അന്തർധാര ചിന്തകൾ കൊണ്ട് വലഞ്ഞിരിക്കുന്ന ഞാൻ തിരക്കുകൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഞാൻ എന്തിനിത് ചിന്തിക്കുന്നു?. ചിന്തിക്കാൻ ചിന്തകളില്ലാത്ത ഒരു കൂട്ടർ, പറ്റമായി ആക്രമിക്കപ്പെടുന്ന കുറച്ച് ജന്മങ്ങൾ, ഇത് കേട്ടും, കണ്ടും, കണ്ണുനീർ പൊഴിക്കുന്നു. കണ്ണുനീർതുള്ളികളും, ഹൃദയവേദനയും, തോന്നുന്ന ഒരാൾക്കേ, അനുഭവിക്കുന്നവർക്കേ, മനുഷ്യനെ മനസ്സിലാക്കാൻ കഴിയുകയുള്ളു. ഭൂമിയിൽ പിറക്കുന്ന ഏതൊരുവനും സ്വർഗ്ഗവും, നരകവും ഇവിടെത്തന്നെ അനുഭവിക്കുന്നു. എന്തിനും പോന്ന മനുഷ്യർ, എന്തിനിവർ സദാ ചേരി ചേർന്ന് നശിപ്പിക്കുന്നു സമാധാനം?. ഞാനെന്ന മനുഷ്യന് ഈ ഭൂമിയിൽ സമാധാനം ഇല്ല. എന്തിനിങ്ങനെ പ്രസംഗിക്കുന്നു സദാചാരം, പ്രവർത്തിയിൽ കാട്ടരുതോ മനുഷ്യത്വം. കാട്ടുമൃഗങ്ങളല്ല നമ്മൾ. കൂട്ടം തെറ്റിയാലും, മര്യാദ ലംഘനങ്ങൾ ചെയ്ത് കൂട്ടിയാലും, നമ്മിൽ കൊടികൊള്ളുന്ന മനുഷ്യ ഹൃദയത്തിൽ തൊട്ടുണർത്തി പോകപ്പെടുന്ന സ്നേഹം പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ചു ഈ ലോകത്തെ സമാധാനക്കേട് മാറ്റുന്നു. സ്നേഹമാണ് മനുഷ്യത്വം. കപട നാട്യമല്ല, വെറുപ്പും, അറപ്പും ഒന്നുമല്ല ശുദ്ധ ഹൃദയത്തിൽ നിന്നുള്ള സ്നേഹം ആണ് അത്. മനസ്സിൽ ഉടലെടുക്കുന്ന എന്തും പുറത്തേക്ക് തെറിച്ചാൽ അതെല്ലാം അന്തസ്സിന് ചേർന്നതോ? ഞാനില്ല, ഏതായാലും ഈ ചിന്തകളുടെ ചിന്തയെ ഇനിയും ഉണർത്തി മനസ്സമാധാനം നശിപ്പിക്കുവാൻ. എന്റെ നിഷ്കളങ്ക മനസ്സും ഞാനും ഈ ദുർചിന്തകളിൽ നിന്ന് മുക്തി നേടട്ടെ. എന്തിന് വൃഥാ ചിന്തിച്ചു കൂട്ടുന്നു വ്യർത്ഥ ചിന്തകൾ.


Leave a comment