By Rani Premkumar
കറുംബി
ഞാൻ ജനിച്ചപ്പോൾ കാളിയെപോൽ കറുംബിയായിരുന്നു,
കറുംബിയെങ്കിലും ഞാൻ വാചാലയായിരുന്നു.
പറമ്പുകളിൽ നട്ടുച്ച വെയിലത്ത് ഞാൻ സ്വതന്ത്രയായി അലഞ്ഞു,
കുയിലിൻ്റെ കറുപുള്ള, ചുവന്ന മണ്ണിൻ്റെ മകളായി ഞാൻ പരിലസിച്ചു.
കൗമാരത്തിൻ്റെ അരുണിമ എൻ്റെ കവിളുകളെ തഴുകിയപ്പോൾ…
സുന്ദരിയാകാൻ മോഹിച്ചു ഞാൻ രാത്രികൾ പിന്നിട്ടപ്പോൾ…
സ്വപ്നങ്ങൾ ജീവിതത്തിൻ്റെ താളമായി മാറികഴിഞ്ഞപ്പോൾ…
യൗവനം എന്നിൽ സൂര്യകിരണങ്ങൾ പരത്തി,
കണ്ണുകൾക്ക് തീപൊരിയും ചുണ്ടുകൾക്ക് തേനും നൽകി.
എൻ്റെ കാമുകൻ കവിളിൽ തൊട്ട് ആദ്യമായി മൊഴിഞ്ഞു-
ഞാൻ സുന്ദരി ആണെന്ന്...അതി സുന്ദരി ആണെന്ന്!
കലഹങ്ങൾ സമ്മാനിച്ച അന്ധതയിൽ വാക്കുകൾ മറഞ്ഞു,
ഞാൻ സുന്ദരിയാണ് എന്ന് പലരും എന്നോട് സത്യം ചെയ്തു,
എൻ്റെ ഹൃദയത്തിൽ ആനന്ദവും സിരകളിൽ ലഹരിയും പടർന്നു.
ശരത്കാല പൂർണചന്ദ്രപ്രഭയിൽ ഞാൻ കണ്ണാടി നോക്കി നിന്നു,
ഞാൻ എനിക്കുവേണ്ടി നിത്യസുന്ദരിയയത് അന്ന് ഞാൻ അറിഞ്ഞു.
Wowww😘😘😘