നിശാഗന്ധി. – Delhi Poetry Slam

നിശാഗന്ധി.

By Heera Shanmugham 

 

നിശാഗന്ധി.
************
അധരങ്ങൾ
മുറുക്കി
ചുവപ്പിച്ചു -
മുടിയിലായ്
കുടമുല്ല
പ്പൂവും ചൂടി.
നെറ്റിയിൽ
സിന്ദൂരപ്പൊട്ടും
തൊട്ട്
പട്ടു ചേലയുംചുറ്റി
സുഗന്ധം പരത്തി
രാവിന്നിരുൾ
ചേർന്നവൾ
നടന്നു.


'ജോലി'യും
കഴിഞ്ഞു
മടങ്ങുന്ന
നേരത്തു
കൂലിയായ്
കിട്ടിയ
നോട്ടുകളൊ
ക്കെയും
എണ്ണിപ്പെറുക്കി
ത്തിരുകി
മാറിൽ.

പുലർകാല
മറിയിച്ചു
പൂങ്കോഴി
കൂകുന്നു.
മെല്ലെ
മറഞ്ഞു പോയ്‌
താരാ ഗണങ്ങളും.
ആദിത്യകിരണങ്ങൾ
ഏറ്റുവാങ്ങി
വ്രീളാ വിവശയായ്
ഇന്ദുമുഖിയും.

ഇരവുകൾ
പകലാക്കി -
യുറക്കച്ചട
വോടെ
ഇടറുന്ന ചുവടുകൾ
മുന്നോട്ടു വയ്ക്കവേ

ഒരു പിഞ്ചു പൈതലിൻ
രോദനം
കേട്ടവൾ
തെല്ലിട
കാതോർത്തു
നിന്നുപോയി.

പിന്നെ -
ത്തിരിഞ്ഞു
തിരഞ്ഞു നടക്കവേ ...
വിജനമാം
വീഥിയിൽ
അരയാലിൻ
മറവിലായ്
പിന്നെയും രോദനം
കേട്ടപോലെ.

ഞെട്ടിത്ത
രിച്ചുപോ-
യക്കാഴ്ച്ച
കണ്ടവൾ
സ്തബ്ദയായി
തീർന്നുപോയ്
ഒരു നിമിഷം.

ഇന്നലെ
രാത്രിയിൽ
തൻ മടി കുത്തഴിച്ചവൻ
പാൽ മണം
മാറാത്തയാ -
പിഞ്ചു
പൈതലിൻ
വായ് പൊത്തി
നിശബ്ദ
യാക്കിടുന്നു.

രോഷത്താൽ
നിന്നു വിറച്ചു
ജ്വലിച്ചവൾ
തെല്ലും മടി
ക്കാതിടറാത്ത
ചുവടോടെ
മുന്നോട്ടു
പാഞ്ഞു -
ഭദ്ര കാളിയായി.

ഒറ്റക്കൽ മുക്കുത്തി
വെട്ടിത്തിളങ്ങി.
കണ്ണുകൾ രണ്ടും
തീപ്പന്തങ്ങളായ്.
അഴിഞ്ഞ
ങ്ങുലഞ്ഞ
കാർക്കൂന്തലിൽ
നിന്നുമാ
മുല്ലപ്പൂ മാല
നിലത്തു വീണു.

ഇടുപ്പിൽ
തിരുകിയ കത്തിയെടു
ത്തവൾആർ-
ത്തട്ടഹസിച്ചു
മൊഴിഞ്ഞിങ്ങനെ

'നീതി തൻ ദേവതേ
കൺ തുറക്കല്ലേ നീ....
ഇനി
എന്റെ നീതി ഞാൻ
നടത്തിടട്ടെ.'

കാറ്റു പിടിച്ച പോൽ
പാഞ്ഞടു
ത്തെത്തി
അവൾ ആഞ്ഞങ്ങു
വെട്ടിയടർത്തി മാറ്റി.
ചോരയൊലിപ്പിക്കും
മാംസത്തിൻ
തുണ്ടവൾ
അറപ്പോടെ
ദൂരെ വലിച്ചെറിഞ്ഞു.

'ഇനിയൊരു പിഞ്ചു
പൈതലിൻ രോദനം
കേൾക്കരുതിവ്വിധം
നീ കാരണം.'

തന്നെ 'നിശാഗന്ധി '
യാക്കിയ
മർത്യരെ
ഒന്നൊന്നായ
പ്പോഴവൾ ഓർത്തുപോയി.

പുതു ജീവിതം
മോഹിച്ചുതന്നെ
ഉപേക്ഷിച്ചൊ
രമ്മയും പിന്നെ
മദ്യത്തിൽ മുങ്ങിയ
താതനും
ഭ്രാതാവും മിത്രങ്ങളും.
പിന്നെ
പിതാവുതൻ
അഗ്രജന്മാരും
മുഖ
മോർക്കാൻ
കഴിയാത്ത
മാലോകരും.

കുഞ്ഞിനെ
മാറോടടുക്കി
പിടിച്ചവൾ
നെറ്റിത്തടത്തി
ലായുമ്മ വച്ചു.

ഇന്നലേം
കണ്ടൊരാ
നാടോടി
ക്കൂട്ടത്തെ
ഇന്നവിടെ
ങ്ങുമേ
കണ്ടതില്ല.

എൻ പിഞ്ചു പൈതലേ
ചില്ലറക്കാശി
നായ്
നിന്നെ യുപേക്ഷിച്ചോ
നിന്നമ്മയും.

'ഇല്ലിനി
ആർക്കും
ഞാൻ വിട്ടുകൊടുക്കില്ല
ഞാൻ പെറ്റതല്ലാ
ത്തൊരെൻ
കുഞ്ഞിനെ '

'കരയല്ലേ പൈതലേ
ഇനി നിന്റെ
നേർക്കൊരു
കഴുകന്റെ കണ്ണും
പതിക്കുകില്ല .'

ഉണ്ടാകും ഞാൻ
നിനക്കമ്മയായ്
കാവലായ്
എൻജീവ ശ്വാസം
നിലയ്ക്കുവോളം.'

മുല്ലപ്പൂ മാല
ചവിട്ടി ഞെരിച്ചവൾ
മുന്നോട്ടു കാൽ
വച്ചു ധീരയായി.
പെണ്ണിന്റെ
വായ്
മൂടിക്കെട്ടും സമൂഹമേ
എന്നുമിനിയതു
സാധ്യമല്ല.


Leave a comment